ഇറ്റലിയിൽ ഗോളടിയിൽ റെക്കോർഡിട്ട് ടാമി അബ്രഹാം

സെരി എ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇംഗ്ലീഷ് താരമെന്ന റെക്കോർഡ് സ്വന്തമാക്കി റോമാ ഫോർവേഡ് ടാമി അബ്രഹാം. ടോറിനോക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയാണ് ടാമി അബ്രഹാം ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ടോറിനോക്കെതിരെ 3-0ത്തിന്റെ ജയം സ്വന്തമാക്കിയ റോമാ യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിക്കുകയും ചെയ്തിരുന്നു.

ഈ സീസണിൽ സെരി എയിൽ ടാമി അബ്രഹാം 17ഗോളുകളാണ് നേടിയത്. 1961-62 സീസണിൽ ഇന്റർ മിലാന് 16 ഗോളുകൾ ഗെറി ഹിച്ചെൻസിന്റെ റെക്കോർഡാണ് ടാമി അബ്രഹാം മറികടന്നത്. ഈ സീസണിന്റെ തുടക്കത്തിലാണ് ചെൽസിയിൽ നിന്ന് 40 മില്യൺ മുടക്കി റോമാ അബ്രഹാമിനെ സ്വന്തമാക്കുന്നത്.