ഇന്റർ മിലാൻ കോച്ചായ ലൂസിയാനോ സ്പാളേറ്റിക്ക് പിഴ. മാച്ച് റഫറിയെ അപമാനിച്ചതിനാണ് 10000 യൂറോ പിഴയിട്ടിരിക്കുന്നത്. സീസണിൽ യുവന്റസിന് ശക്തമായ വെല്ലുവിളി ഉയർത്തപ്പെടുമെന്ന് കരുതിയിരുന്ന ഇന്റർ മിലാൻ സസോളോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽക്കുകയായിരുന്നു. സസോളോയോട് തുടർച്ചയായ നാലാം പരാജയമാണ് ഇന്റർ മപേയ് സ്റ്റേഡിയത്തിൽ ഏറ്റു വാങ്ങിയത്.
മുൻ റോമാ കോച്ചായ സ്പാളേറ്റി കഴിഞ്ഞ സീസണിൽ അവസാന ദിവസത്തെ വിജയത്തിലൂടെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇന്റെരിനു നേടിക്കൊടുത്തിരുന്നു. ലാസിയോയ്ക്കെതിരെ 3-2 ചരിത്ര വിജയമാണ് ഇന്റർ നേടിയത്. ട്രാൻസ്ഫർ വിൻഡോയിൽ കീറ്റ, നൈൻഗോലാൻ, മാർട്ടിനെസ്സ്, വൃജ് എന്നിവരെ ടീമിൽ ടീമിലെത്തിച്ചെങ്കിലും ആദ്യ മത്സരം ജയിക്കാനാവാതെ പോയത് ഇന്ററിനു തിരിച്ചടിയാവും.