ഡെന്മാർക്ക് ക്യാപ്റ്റന് മിലാനിൽ പുതിയ കരാർ

20211028 121940

ഡെന്മാർക്കിന്റെ ക്യാപ്റ്റൻ സിമോൺ കാഹ്റിന് മിലാനിൽ പുതിയ കരാർ. 2024വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്‌. പ്രതിരോധക്കാരൻ സെവില്ലയിൽ നിന്ന് 2020 ജനുവരിയിൽ വായ്പാടിസ്ഥാനത്തിലാണ് മിലാനിൽ എത്തിയത്. ഈ നീക്കം പിന്നീട് 3.5 മില്യൺ യൂറോക്ക് സ്ഥിര നീക്കമായി. ഇതുവരെ 66 മത്സരങ്ങൾ താരം മിലാനായി കളിച്ചിട്ടുണ്ട്‌. സിമോൺ കാറിന്റെ കരാർ 2022 ജൂണിൽ അവസാനിക്കാൻ ഇരിക്കുകയാണ്.

32-കാരനായ സിമൊൺ കാർ സ്റ്റെഫാനോ പിയോളിയുടെ ടീമിന്റെ പ്രധാന ഭാഗമാണ്. സിമോൺ കഴിഞ്ഞ സീസണിൽ മിലാനിൽ 39 മത്സരങ്ങളിൽ പങ്കെടുക്കുകയും ഒരു ഗോളും രണ്ട് അസിസ്റ്റുകളും സംഭാവന ചെയ്യുകയും ചെയ്തു. ഡെന്മാർക്കിനെ യൂറോ കപ്പിൽ നയിച്ച് ലോക ഫുട്ബോൾ പ്രേമികളുടെ ഇഷ്ടം സമ്പാദിക്കാൻ അദ്ദേഹത്തിന് ആയിരുന്നു‌.

Previous articleസംസ്ഥാന സീനിയർ ഫുട്ബോളിൽ തൃശ്ശൂർ ഫൈനലിൽ
Next articleവരാനെ പരിക്ക് മാറി എത്തി, മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം