സംസ്ഥാന സീനിയർ ഫുട്ബോളിൽ തൃശ്ശൂർ ഫൈനലിൽ

Img 20211025 181149

23ആമത് സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ കലാശ പോരാട്ടത്തിലേക്ക് തൃശ്ശൂർ യോഗ്യത നേടി. ഇന്ന് നടന്ന സെമി ഫൈനലിൽ പത്തനംതിട്ട ഉയർത്തിയ വെല്ലുവിളി മറികടന്നാണ് തൃശ്ശൂർ ഫൈനലിലേക്ക് കടന്നത്‌. 4-2 എന്ന സ്കോറിനായിരുന്നു തൃശ്ശൂർ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് തൃശ്ശൂർ പൊരുതി കയറിയത്. കളിയുടെ 24ആം മിനുട്ടിൽ ജ്യോതികയിലൂടെ പത്തനംതിട്ട മുന്നിൽ എത്തി. തൊട്ടടുത്ത മിനുട്ടിൽ തന്നെ സിവിശ തൃശ്ശൂരിനെ ഒപ്പം എത്തിച്ചു.

34ആം മിനുറ്റിൽ വിനിതയിലൂടെ തൃശ്ശൂർ ലീഡ് എടുക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ അഭിരാമിയും വിനിതയും ഗോൾ നേടിയതോടെ തൃശ്ശൂർ 72ആം മിനുട്ടിൽ 4-1ന് മുന്നിൽ എത്തി. 74ആം മിനുട്ടിൽ നിഖില ഒരു ഗോൾ പത്തനംതിട്ടക്കായി മടക്കി എങ്കിലും പരാജയം ഒഴിവാക്കാനവർക്ക് ആയില്ല‌. കോഴിക്കോടും മലപ്പുറവും തമ്മിലാണ് രണ്ടാം സെമി ഫൈനൽ

Previous articleഖാലിദ് മഹമ്മുദ് ബംഗ്ലാദേശ് വനിത ടീമിന്റെ ടെക്നിക്കൽ ഡയറക്ടര്‍
Next articleഡെന്മാർക്ക് ക്യാപ്റ്റന് മിലാനിൽ പുതിയ കരാർ