സീലിൻസ്കിക്ക് പരിക്ക്, സീസൺ തുടക്കം നഷ്ടമാകും

നാപോളി മിഡ്ഫീൽഡർ സീലിൻസ്കിക്ക് പരിശീലനത്തിനിടെ പരിക്കേറ്റു. ടീമിനൊപ്പം പ്രീസീസൺ ഒരുക്കങ്ങളിൽ ആയിരുന്ന താരം കഴിഞ്ഞ ദിവസം ട്രെയിനിങ്ങിനിടെ പരിക്കേറ്റ് കരഞ്ഞു കൊണ്ട് കളം വിടുകയായിരുന്നു. കാലിനേറ്റ് പരിക്ക് സാരമുള്ളതായതിനാൽ ഇനി പ്രീസീസണിൽ സെബാസ്റ്റ്യൻ സിലൻസ്കി നാപോളിക്ക് ഒപ്പം ഉണ്ടാകില്ല.

മൂന്നാഴ്ചയോളം ചുരുങ്ങിയത് താരത്തിന് കളത്തിന് പുറത്ത് ഇരിക്കേണ്ടി വരുമെന്ന് നാപോളി മെഡിക്കൽ ടീം അറിയിച്ചു. 2016 മുതൽ നാപോളിയിൽ ഉള്ള താരമാണ് ഈ പോളണ്ട് ഇന്റർനാഷണൽ. നാപോളി മിഡ്ഫീൽഡിൽ 72 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial