മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം സ്കോട്ടിഷ് ലീഗിൽ ലോണിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മാറ്റി വില്ലോക്ക് ഈ സീസണിലും ലോണിൽ പോകും. 21കാരനായ താരത്തെ ഈ സീസണിൽ വായ്പാടിസ്ഥാനത്തിൽ സ്വന്തമാക്കിയിരിക്കുന്നത് സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബായ സെന്റ് മിരനാണ്. കഴിഞ്ഞ സീസണിലും താരം സ്കോട്ടിഷ് ലീഗിൽ ലോണിൽ എത്തിയിരുന്നു. കഴിഞ്ഞ തവണ സെന്റ് ജോൺസ്റ്റോൺ ആയിരുന്നു വില്ലോക്കിനെ സ്വന്തമാക്കിയത്.

ജോൺസ്റ്റോണ് വേണ്ടി 12 മത്സരങ്ങൾ കളിച്ച മിഡ്ഫീൽഡർ ഒരു ഗോളും നേടിയിരുന്നു. 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉള്ള താരമാണ് വില്ലോക്ക്. പക്ഷെ ഇതുവരെ മാഞ്ചസ്റ്റർ സീനിയർ ടീമിനായി അരങ്ങേറാൻ വില്ലോക്കിനായിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 18 ടീമിനായും അണ്ടർ 23 ടീമിനായും നിരവധി മത്സരങ്ങൾ വില്ലോക്ക് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബാഴ്സലോണയുടെ അത്ഭുത ബാലനെ യുവന്റസ് സ്വന്തമാക്കി
Next articleസീലിൻസ്കിക്ക് പരിക്ക്, സീസൺ തുടക്കം നഷ്ടമാകും