ഇഞ്ചുറി ടൈമിൽ ഇരട്ട ഗോൾ, ഏഴ് ഗോൾ ത്രില്ലറിൽ ജയിച്ച് ലാസിയോ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലിയിൽ ഏഴ് ഗോൾ ത്രില്ലറിൽ ജയിച്ച് ലാസിയോ. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ലാസിയോയുടെ ജയം. ഒരു ഹോളിവുഡ് ത്രില്ലർ മൂവിയെ അനുസ്മരിപ്പിക്കും വിധമായിരുന്നു ടോറിനോ – ലാസിയോ പോരാട്ടം നടന്നത്. ഇഞ്ചുറി ടൈമിൽ ഇരട്ട ഗോളുകൾ അടിച്ച് കൂട്ടിയാണ് ടോറീനോ സ്വന്തമാക്കിയെന്ന് കരുതിയ മത്സരം വെട്ടിപ്പിടിച്ചത്. ടോറീനോക്ക് വേണ്ടി ബ്രമർ, ബെലോട്ടി, ലൂകിച് എന്നിവർ ഗോളടിച്ചപ്പോൾ ലാസിയോക്ക് വേണ്ടി പെരെയ്ര, മിലിങ്കോവിച് – സാവിച്, ഇമ്മോബിലെ, കായ്സെടോ എന്നിവരാണ് സ്കോർ ചെയ്തത്.

87ആം മിനുട്ട് വരെ 2-2ന്റെ സമനിലയിലായിരുന്നു മത്സരം. ലുകിചിന്റെ ഗോളോട് കൂടി ടോറിനോ ജയമുറപ്പിച്ചതായിരുന്നു. എന്നാൽ VAR ന്റെ ഇടപെടൽ കൈറോ ഇമ്മോബിലെക്ക് പെനാൽറ്റിക്കുള്ള അവസരം നൽകി. 95ആം മിനുട്ടിൽ ലാസിയോ സമനില നേടുകയും ചെയ്തു. ഇരു ടീമുകളും പോയന്റ് പങ്കിട്ട് പിരിയും എല്ലാവരുമുറപ്പിച്ചപ്പോളേക്ക് ഫിലിപെ കയ്സെടൊ ലാസിയോക്ക് വേണ്ടി വിജയ ഗോൾ നേടി. നിലവിൽ പോയന്റ് നിലയിൽ എട്ടാം സ്ഥാനത്താണ് ലാസിയോ.