ഇറ്റലിയിലും ഫുട്ബോൾ തിരികെയെത്തുന്നു, ലീഗ് ജൂൺ 20ന് ആരംഭിക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗിന് പിന്നാലെ സീരി എയും ലീഗ് പുനരാരംഭിക്കാനുള്ള തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂൺ 20ന് ലീഗ് പുനരാരംഭിക്കാൻ ആണ് ഇറ്റലിയിൽ തീരുമാനം ആയിരിക്കുന്നത്. ഇന്ന് ഇറ്റാലിയൻ കായിക മന്ത്രാലയം ആണ് സീരി എ പുനരാരംഭിക്കുന്ന തീയതി ഔദ്യോഗികമായി അറിയിച്ചത്. ജൂൺ 20ൻ. ലീഗ് പുനരാരംഭിക്കാനും അതിനു മുമ്പായി കോപ ഇറ്റാലിയ സെമി ഫൈനലുകൾ നടത്താനുമാണ് തീരുമാനം ആയിരിക്കുന്നത്.

അതിനർത്ഥം ജൂൺ 13ന് നടക്കുന്ന കോപ ഇറ്റാലിയ സെമിയോടേ ഇറ്റലിയിൽ ഫുട്ബോൾ തിരികെ എത്തും എന്നാണ്. ഈ സീസൺ അവസാനം വരെ ഒരു മത്സരത്തിനും ഗ്യാലറിയിൽ ആരാധകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്നത് മന്ത്രാലയം ആവർത്തിച്ചു പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂൺ 17ന് പുനരാരംഭിക്കാൻ തീരുമാനിച്ചത് പിന്നാലെ ഇറ്റലൊയിൽ നിന്നും പ്രഖ്യാപനം വന്നത് ഫുട്ബോൾ ആരാധകർക്ക് വലിയ ആശ്വാസം നൽകും.

Previous articleഐപിഎലില്‍ കളിക്കുവാന്‍ വിളിച്ചത് സച്ചിന്‍, തമാശയെന്ന് ആദ്യം കരുതി, ഇംഗ്ലണ്ട് ബോര്‍ഡ് അനുമതി നല്‍കിയില്ല
Next articleകോപ ഇറ്റാലിയ സെമി ഫൈനലികൾ, പുതിയ തീയതി ആയി