സീരി എ ഇനി ഈഎസ്പിഎന്നിലും

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ലീഗ് ഇനി ഈഎസ്പിഎന്നിലും. ലീഗ് റീബ്രാൻഡിങ്ങിന്റെ ഭാഗമായാണ് ഇറ്റാലിയൻ ലീഗിന്റെ അമേരിക്കൻ സംപ്രേക്ഷണാവകാശം ഈഎസ്പിഎൻ സ്വന്തമാക്കിയത്. ഒരു സീസണിലധികമുള്ള കരാറാണ് സ്പോർട്ട്സ് ഭീമന്മാരുമായി സീരി എ ഒപ്പിട്ടത്. ഒരു ബില്യൺ സംപ്രേക്ഷണാവകാശത്തിൽ സ്വന്തമാക്കുക എന്ന അജണ്ടയുടെ ഭാഗമായാണ് പുതിയ സേവനദാതാക്കളുടെ കടന്നു വരവ്.

5.3 ബില്യൺ യൂറോയാണ് പ്രീമിയർ ലീഗിന്റെ സംപ്രേക്ഷണാവകാശത്തിലൂടെ ലഭിക്കുന്ന വരുമാനം. ഫുട്ബോൾ ലോകത്തെ മറ്റു ലീഗുകളെ ബഹുദൂരം പിന്നിലാക്കിയാണ് പ്രീമിയർ ലീഗ് ഈ നേട്ടം സ്വന്തമാക്കിയത്. ലീഗ് വണ്ണും ബുണ്ടസ് ലീഗയുമാണ് പ്രീമിയർ ലീഗിന് പിന്നിലായുള്ളത്. ബില്യൺ യൂറോയാണ് ഇരു ലീഗുകളും സംപ്രേക്ഷണാവകാശത്തിൽ സ്വന്തമാക്കിയത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial