യൂറോപ്പിൽ വീണ്ടും ഫുട്ബോൾ തിരികെ എത്തുന്നു. സീരി എ പുനരാരംഭിക്കാനുള്ള തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലേ രണ്ടാം ഡിവിഷൻ ഫുട്ബോൾ ആയ സീരി ബിയും പുനരാഭിക്കും. ജൂൺ 20ന് സീരി എയോടൊപ്പം സീരി ബിയും പുനരാരംഭിക്കാൻ ആണ് ഇറ്റലിയിൽ തീരുമാനം ആയിരിക്കുന്നത്. ഇന്ന് ഇറ്റാലിയൻ കായിക മന്ത്രാലയം ആണ് സീരി എയോടൊപ്പം സീരി ബിയും പുനരാരംഭിക്കുന്ന തീയതി ഔദ്യോഗികമായി അറിയിച്ചത്.
അതേ സമയം ലീഗ പ്രോ അഥവാ മൂന്നാം ഡിവിഷൻ ഫുട്ബോളിൽ പ്ലേ ഓഫ്സും പ്ലേ ഔട്ട്സും നടത്താനും ആലോചനകൾ ഉണ്ട്. ലീഗ് ആരംഭിക്കുന്നതിന് മുൻപായി ബാക്കിയുള്ള കോപ ഇറ്റാലിയ സെമി ഫൈനലുകൾ നടത്താനുമാണ് ഇറ്റാലിയൻ ഫുട്ബോൾ തീരുമാനം എടുത്തിരിക്കുന്നത്. ജൂൺ 13ന് നടക്കുന്ന കോപ ഇറ്റാലിയ സെമിയോടേ ഇറ്റലിയിൽ ഫുട്ബോൾ തിരികെ എത്തും എന്നാണ്. ഈ സീസൺ അവസാനം വരെ ഒരു മത്സരത്തിനും ഗ്യാലറിയിൽ ആരാധകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്നത് മന്ത്രാലയം ആവർത്തിച്ചു പറഞ്ഞു. ഇറ്റലിയിലും ഇംഗ്ലണ്ടിലും ഫുട്ബോൾ തിരികെ എത്തുന്നത് കൊറോണക്കാലത്ത് ഫുട്ബോൾ ആരാധ്കർക്ക് ആശ്വാസമാണ്. കൊറോണ മഹാമാരിയെ നമ്മൾ അതിജീവിക്കും എന്നതിന് പ്രതീകമായാണ് പലരും ഫുട്ബോളിന്റെ തിരിച്ച് വരവിനെ വിശേഷിപ്പിക്കുന്നത്.