തുർക്കിയിൽ ഫുട്ബോൾ തിരികെ എത്തുന്നു, സൂപ്പർ ലീഗ് ജൂൺ 12ന് ആരംഭിക്കും

കൊറോണക്കാലത്ത് ഫുട്ബോൾ തിരികെ വരുന്നു. തുർക്കിയിൽ ഫുട്ബോൾ തിരികെ എത്തിയിരിക്കുകയാണ്. തുർക്കിയിൽ സൂപ്പർ ലീഗ് ജൂൺ 12ന് ആരംഭിക്കുമെന്ന് തുർക്കി ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന് വേണ്ടിയുള്ള എല്ലാ നടപടികളും കൈകൊള്ളുമെന്നും തുർക്കിയിലെ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. തുർക്കിയിൽ ഇപ്പളും കൊറോണ ഭീഷണി ഒഴിഞ്ഞിട്ടില്ലെങ്കിലും മറ്റ് യൂറോപ്യൻ ലീഗുകളുടെ മാതൃക പിന്തുടർന്ന് കാണികൾ ഇല്ലാതെ കളി നടത്താനാണ് ശ്രമം.

പ്രീമിയർ ലീഗും സീരി എയും പുനരാരംഭിക്കും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ജർമ്മനിയിൽ ബുണ്ടസ് ലീഗ കഴിഞ്ഞ ആഴ്ച്ച തിരിച്ചെത്തി കഴിഞ്ഞു. തുർക്കി സൂപ്പർ ലീഗിൽ 3 സബ്സ്റ്റിട്യൂട്ടുകൾക്ക് പകരം 5 പേരെ അനുവദിക്കാനും തീരുമാനമായി. യൂറോപ്യൻ ഫുട്ബോളിനെ സംബന്ധിച്ചടുത്തോളം സുപ്രധാനമാണ് ഇസ്താംബൂള്ളും തുർക്കിയും. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി ഇസ്താംബുൾ ആണ്.

Previous articleസീരി ബിയും ജൂൺ 20 ന് തിരികെ എത്തുന്നു
Next articleആ ചിരി വളരെ അധികം ദുഖം മൂടി വെച്ച ഒന്നായിരുന്നു, ലോകകപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് ശേഷമുള്ള തന്റെ പുഞ്ചിരിയെ കുറിച്ച് സംഗക്കാര