“ഇറ്റലിയിൽ കിരീടപോരാട്ടം കനക്കും, യുവന്റസിനോടൊപ്പം സാധ്യത മറ്റ് രണ്ട് ടീമുകൾക്കും”

Jyotish

Updated on:

സീരി എയിൽ കിരീടപോരാട്ടം കനക്കുമെന്ന് പറഞ്ഞ് ഇറ്റാലിയൻ ദേശീയ ടീം പരിശീലകൻ റോബർട്ടോ മാൻചിനി. ഇറ്റലിയിൽ യുവന്റസിനോടൊപ്പം കിരീടപ്പോരാട്ടത്തിൽ ലാസിയോയും ഇന്റർ മിലാനും ഉണ്ട്. കിരീടമുയർത്താൻ ഈ മൂന്ന് ടീമുകൾക്കും താൻ സാധ്യത കല്പിക്കുന്നതായി മാൻചിനി പറഞ്ഞു. കൊറോണക്കാലത്തെ ഫുട്ബോൾ പഴയത് പോലെയല്ല. ജർമ്മനിയിലെ കളികണ്ടാൽ അറിയാം ടീമുകൾക്ക് ഹോം ഗ്രൗണ്ട് അഡ്വാന്റേജ് പോയി.

അതുകൊണ്ട് തന്നെ ടീമുകളും സമ്മർദ്ദത്തിലായിരിക്കും. എങ്കിലും ഇറ്റാലിയൻ കിരീടം ചൂടാൻ മുന്തൂക്കം നൽകുന്നത് യുവന്റസിന് തന്നെയാണ്. വലിയ സ്ക്വാഡാണ് ടൂറിൻ ക്ലബ്ബിന്റേത്. ടീമിനെ റൊട്ടേറ്റ് ചെയ്ത് കളിക്കാൻ യുവന്റസിന് സാധിക്കുമെന്നും മാൻചിനി കൂട്ടിച്ചേർത്തു. നിലവിൽ യുവന്റസിന്റെ ഒരു പോയന്റ് പിന്നിലാണ് ലാസിയോ, അവർക്ക് പിന്നിലായി തന്നെ ഇന്ററും ഉണ്ട്.