ബയേണിന് സഹായം ആയി ലെപ്സിഗിനെ സമനിലയിൽ തളച്ച് ലെവർകുസൻ

- Advertisement -

ജർമ്മൻ ബുണ്ടസ് ലീഗയിൽ കിരീടം തേടുന്ന ആർ.ബി ലെപ്സിഗിനെ സമനിലയിൽ തളച്ച് ബയേർ ലെവർകുസൻ. റെഡ് ബുൾ അറീനയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോൾ വീതം അടിച്ചു പിരിയുക ആയിരുന്നു. പ്രതീക്ഷയിൽ നിന്ന് വിഭിന്നമായി മത്സരത്തിൽ ആതിഥേയരെക്കാൾ വ്യക്തമായ ആധിപത്യം ലെവർകുസൻ മത്സരത്തിൽ പുലർത്തി. 65 ശതമാനം പന്ത് കൈവശം വച്ച അവർ 15 ഷോട്ടുകൾ ആണ് ഉതിർത്തത്.

29 മിനിറ്റിൽ യുവ സൂപ്പർ താരം കായ് ഹാവർട്ട്സ് ഒരുക്കിയ പന്തിൽ നിന്ന് ലിയോൺ ബെയ്ലി ആണ് ലെവർകുസനു മത്സരത്തിൽ ലീഡ് നൽകിയത്. എന്നാൽ 3 മിനിറ്റിനുള്ളിൽ ക്രിസ്റ്റഫർ എൻകുനുവിന്റെ ക്രോസിൽ ഹെഡറിലൂടെ ഗോൾ കണ്ടത്തിയ പാട്രിക്‌ ഷിക്ക് ആതിഥേയർക്ക് സമനില സമ്മാനിച്ചു. സീസണിലെ 14 മത്തെ അസിസ്റ്റ് ആയിരുന്നു എൻകുനുവിനു ഇത്. തുടർന്ന് ഇരു ടീമുകളും ഗോൾ നേടാൻ പരാജയപ്പെട്ടപ്പോൾ മത്സരം സമനിലയിൽ അവസാനിച്ചു. ഇതോടെ ലെപ്സിഗ് ബയേണിനെക്കാൾ 3 പോയിന്റുകൾ പിറകിൽ രണ്ടാമത് തുടരും. ലെവർകുസൻ ആവട്ടെ അഞ്ചാം സ്ഥാനത്തും തുടരും.

Advertisement