ഡാർബിയിൽ തിളങ്ങി ടാമി എബ്രഹാം, ലാസിയോയെ തകർത്തു എ.എസ് റോമ

Wasim Akram

ഇറ്റാലിയൻ സീരി എയിൽ റോം ഡാർബിയിൽ ലാസിയോയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു മൗറീന്യോയുടെ എ.എസ് റോമ. പന്ത് കൈവശം വക്കുന്നതിൽ ലാസിയോ ആധിപത്യം കണ്ട മത്സരത്തിൽ റോമ ആണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. മൂന്നു ഗോളുകൾ നേടിയ അവരുടെ രണ്ടു ശ്രമങ്ങൾ പോസ്റ്റിൽ ഇടിച്ചും മടങ്ങി. ആദ്യ പകുതിയിൽ ആയിരുന്നു റോമയുടെ മൂന്നു ഗോളുകളും പിറന്നത്.

മത്സരത്തിൽ ആദ്യ മിനിറ്റിൽ തന്നെ ലഭിച്ച കോർണറിൽ നിന്നുള്ള അവസരം ഗോൾ ആക്കി മാറ്റി ടാമി എബ്രഹാം. 22 മത്തെ മിനിറ്റിൽ റിക് കാസ്ട്രോപ്പിന്റെ ക്രോസിൽ നിന്നു തന്റെ രണ്ടാം ഗോളും ഇംഗ്ലീഷ് താരം സ്വന്തമാക്കി. സീസണിൽ ഇത് വരെ 20 തിൽ അധികം ഗോളുകൾ ഇംഗ്ലീഷ് താരം റോമക്ക് ആയി നേടിയിട്ടുണ്ട്. 40 മത്തെ മിനിറ്റിൽ ഫ്രീക്കിക്കിലൂടെ ലോറൻസോ പെല്ലഗ്രിനിയാണു റോമ ജയം പൂർത്തിയാക്കിയത്. ജയത്തോടെ റോമ അഞ്ചാമത് എത്തിയപ്പോൾ ലാസിയോ ഏഴാമത് ആണ്.