ജയം കണ്ടു റോമ സീരി എയിൽ അഞ്ചാം സ്ഥാനത്ത്

ഇറ്റാലിയൻ സീരി എയിൽ റോം ഡാർബിയിലെ മികവ് ആവർത്തിച്ചു ജയം കണ്ടു ജോസെ മൗറീന്യോയുടെ എ.എസ് റോമ. തുടർച്ചയായ പത്താം മത്സരത്തിൽ ആണ് റോമ തോൽവി ഒഴിവാക്കുന്നത്. അട്ടിമറികൾക്ക് കെൽപ്പുള്ള സാന്തോറിയയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് ആണ് റോമ വീഴ്ത്തിയത്. മത്സരത്തിൽ പന്ത് കൈവശം നേരിയ ആധിപത്യം റോമക്ക് ആയിരുന്നു എങ്കിലും അവസരങ്ങൾ കൂടുതൽ തുറന്നത് എതിരാളികൾ ആയിരുന്നു.

മത്സരത്തിൽ 27 മത്തെ മിനിറ്റിൽ ഹെൻറിക് മികിത്യാരൻ ആണ് റോമയുടെ വിജയ ഗോൾ നേടിയത്. ടാമി എബ്രഹാമും ആയി ചേർന്നു നടത്തിയ നീക്കത്തിന് ഒടുവിൽ ആയിരുന്നു ഈ ഗോൾ പിറന്നത്. തുടർന്നു ടാമി എബ്രഹാമിനു ലഭിച്ച സുവർണ അവസരം അടക്കം റോമക്ക് അവസരങ്ങൾ ലഭിച്ചു എങ്കിലും അവർക്ക് ഗോളുകൾ കണ്ടത്താൻ ആയില്ല. ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള പ്രതീക്ഷ റോമ നിലനിർത്തി. നിലവിൽ യുവന്റസിനു പിറകിൽ അഞ്ചാം സ്ഥാനത്ത് ആണ് റോമ ഇപ്പോൾ.