ടാമി എബ്രഹാമിന്റെ ഗോളിൽ ടോറീനോയെ വീഴ്‌ത്തി റോമ

20211129 004407

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ രണ്ടാം ജയവുമായി ജോസെ മൗറീന്യോയുടെ റോമ. ഇത്തവണ കരുത്തരായ ടോറീനോയെ ഏകപക്ഷീയമായ ഒരു ഗോളിന് ആണ് റോമ കീഴ്‌പ്പെടുത്തിയത്. മത്സരത്തിൽ ഏതാണ്ട് 70 ശതമാനം സമയവും പന്ത് കൈവശം വച്ച ടോറീനോയെ ഒന്നാം പകുതിയിൽ ഇംഗ്ലീഷ് താരം ടാമി എബ്രഹാം നേടിയ ഗോളിന് ആണ് റോമ മറികടന്നത്.

അവസരങ്ങൾ ഒരുപാട് സൃഷ്ടിച്ച എതിരാളികൾക്ക് എതിരെ ഗോൾ വഴങ്ങാതിരിക്കാൻ റോമക്ക് ആയി. 15 മത്തെ മിനിറ്റിൽ ലോറൻസോ പെല്ലഗ്രിനിയെ പരിക്ക് മൂലം പിൻവലിക്കേണ്ടി വന്നത് റോമക്ക് തിരിച്ചടിയായി. 31 മത്തെ മിനിറ്റിൽ മിക്കിത്യാരന്റെ പാസിൽ നിന്നാണ് എബ്രഹാം വിജയഗോൾ നേടിയത്. ജയത്തോടെ റോമ അഞ്ചാം സ്ഥാനത്ത് തുടരുമ്പോൾ 13 സ്ഥാനത്ത് ആണ് ടോറീനോ.

Previous articleലൈപ്സിഗിനെ വീഴ്ത്തി ലെവർകുസന്റെ യുവനിര, ലീഗിൽ മൂന്നാമത്
Next articleരണ്ടാം പകുതിയിൽ ഗോളുകളുമായി അത്ലറ്റികോ മാഡ്രിഡ്, ലീഗിൽ രണ്ടാമത്