സീരി എയിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ബ്രഷ്യക്ക് എതിരെ ആദ്യപകുതിയിൽ പിറകിൽ നിന്ന ശേഷം ജയം കണ്ട് നാപ്പോളി. ഇത്തവണയും ടീം അധികൃതരുമായുള്ള പ്രശ്നങ്ങൾ കാരണം പ്രമുഖ പ്രതിരോധതാരം കോലുബാലി ടീമിൽ സ്ഥാനം പിടിക്കാതിരുന്ന മത്സരത്തിൽ അത്ര എളുപ്പം അല്ലായിരുന്നു നാപ്പോളിക്ക് കാര്യങ്ങൾ. അവസരങ്ങൾ തുറന്നു എങ്കിലും നാപ്പോളിയെ പ്രതിരോധിച്ചു ബ്രഷ്യ. 26 മിനിറ്റിൽ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ഏക ഗോൾ ശ്രമത്തിൽ ആതിഥേയരായ ബ്രഷ്യ ലീഡ് എടുത്തു. കോർണറിൽ നിന്ന് ജോൺ ചാൻസലർ ആയിരുന്നു അവർക്ക് ഗോൾ നേടി കൊടുത്തത്.
എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചു വരൻ ഉറപ്പിച്ചു ഇറങ്ങിയ നാപ്പോളി, 49 മിനിറ്റിൽ സമനില ഗോൾ കണ്ടത്തി. വാറിലൂടെ അലസ് കയ്യിൽ പന്ത് തട്ടിയത് ആയി കണ്ട റഫറി നാപ്പോളിക്ക് പെനാൽട്ടി അനുവദിച്ചു. പെനാൽട്ടി ലക്ഷ്യം കണ്ട ക്യാപ്റ്റൻ ലോറെൻസോ ഇൻസിഗ്നക്ക് പിഴച്ചില്ല. തുടർന്ന് 5 മിനിട്ടുകൾക്ക് ശേഷം ലോറെൻസോയുടെ പാസിൽ ഒരു ഇടത് കാലൻ അടിയിലൂടെ ഫാബിയൻ റൂയിസ് നാപ്പോളിക്ക് ജയം ഒരുക്കിയ ഗോളും നേടി. ജയത്തോടെ നാപ്പോളി ആറാമത് തുടരുമ്പോൾ ബ്രഷ്യ 19 സ്ഥാനത്ത് ആണ്. ചാമ്പ്യൻസ് ലീഗിൽ ബാഴ്‍സലോണയെ നേരിടുന്ന നാപ്പോളി നിലവിൽ അതുഗ്രം ഫോമിൽ ആണ്. കഴിഞ്ഞ 7 കളികളിൽ ആറിലും അവർ ജയം കണ്ടിരുന്നു.