ലീഗിലെ അവസാന സ്ഥാനക്കാരോട് സമനില വഴങ്ങി എ. സി മിലാൻ, ലീഗിലെ ഒന്നാം സ്ഥാനം അപകടത്തിൽ

ഇറ്റാലിയൻ സീരി എയിൽ കിരീട പോരാട്ടത്തിൽ എ. സി മിലാനു വമ്പൻ തിരിച്ചടി. ലീഗിലെ അവസാന സ്ഥാനക്കാരായ സലെർനിറ്റാന ആണ് മിലാനെ 2-2 എന്ന സ്കോറിന് തളച്ചത്. സമനിലയോടെ രണ്ടാമതുള്ള രണ്ടു മത്സരങ്ങൾ കുറവ് കളിച്ച ഇന്റർ മിലാനെക്കാൾ വെറും രണ്ടു പോയിന്റ് മാത്രം മുന്നിലാണ് മിലാൻ ഇപ്പോൾ. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ മിലാൻ മുന്നിട്ടു നിന്നു എങ്കിലും അവസരങ്ങൾ തുറക്കുന്നതിൽ ഇരു ടീമുകളും ഏതാണ്ട് തുല്യത പാലിച്ചു.Screenshot 20220220 074211

അഞ്ചാം മിനിറ്റിൽ തിയോ ഹെർണാണ്ടസിന്റെ പാസിൽ നിന്നു ജൂനിയർ മെസിയാസിലൂടെ മിലാൻ മത്സരത്തിൽ മുന്നിലെത്തി. എന്നാൽ 29 മത്തെ മിനിറ്റിൽ ഫെഡറിക്കോ ബോനസോളിയിലൂടെ എതിരാളികൾ മത്സരത്തിൽ തിരിച്ചു വന്നു. രണ്ടാം പകുതിയിൽ 72 മത്തെ മിനിറ്റിൽ മസോച്ചിയുടെ പാസിൽ നിന്നു മിലാൻ ജൂറിച്ച് ഗോൾ നേടിയതോടെ എ.സി മിലാൻ ഞെട്ടി. എന്നാൽ 5 മിനിറ്റിനുള്ളിൽ ജിറോഡിന്റെ ഹെഡറിൽ നിന്നു വലൻ കാലൻ അടിയിലൂടെ ഗോൾ കണ്ടത്തിയ പകരക്കാരനായി ഇറങ്ങിയ റെബിച്ച് മിലാന്റെ പരാജയം ഒഴിവാക്കുക ആയിരുന്നു. എതിരാളിയുടെ ദേഹത്ത് തട്ടിയാണ് ഈ ഷോട്ട് ഗോൾ ആയത്. ഈ മത്സരം ജയിക്കാൻ ആവാത്തത്‌ മിലാനു കടുത്ത തിരിച്ചടിയാണ് നൽകുക.