ഇന്ററിലേക്കുള്ള മടങ്ങിവരവിൽ ഗോളുമായി ലുക്കാക്കു, 95 മത്തെ മിനിറ്റിലെ ഗോളിൽ ജയിച്ചു ഇന്റർ മിലാൻ

ഇറ്റാലിയൻ സീരി എയിൽ ആദ്യ മത്സരത്തിൽ ലെക്കെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു മുൻ ജേതാക്കൾ ആയ ഇന്റർ മിലാൻ തുടങ്ങി. ചെൽസിയിൽ നിന്നു ടീമിൽ തിരിച്ചെത്തിയ റോമലു ലുക്കാക്കു മടങ്ങിവരവിൽ ആദ്യ ടച്ചിൽ തന്നെ ഇന്ററിന് ആയി ഗോൾ നേടി. 81 മത്തെ സെക്കന്റിൽ മറ്റെയോ ഡാർമിയന്റെ ഹെഡർ പാസിൽ നിന്നും ആയിരുന്നു ബെൽജിയം താരത്തിന്റെ ഗോൾ. മത്സരത്തിൽ അധികം ഒന്നും ആക്രമണം നടത്താത്ത എതിരാളികൾ പക്ഷെ സമനില ഗോൾ കണ്ടത്തി. ഡി ഫ്രാൻസെസ്കോയുടെ പാസിൽ നിന്നു സുന്ദര ഷോട്ടിലൂടെ അസൻ സീസയെ ആണ് ഇന്ററിനെ രണ്ടാം പകുതി തുടങ്ങിയ ഉടൻ ഞെട്ടിച്ചത്.

Screenshot 20220814 022415 01

സമനിലയിലേക്ക് എന്നു തോന്നിയ മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 95 മത്തെ മിനിറ്റിൽ ആണ് ഇന്ററിന്റെ വിജയഗോൾ പിറന്നത്. മത്സരത്തിലെ അവസാനത്തെ കിക്കിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ലൗടാരോ മാർട്ടിനസിന്റെ പാസിൽ നിന്നു മികച്ച ഗോൾ കണ്ടത്തിയ പകരക്കാരനായി ഇറങ്ങിയ ഡെൻസൽ ഡംഫ്രയിസ് ഇന്ററിന് ജയം സമ്മാനിക്കുക ആയിരുന്നു. സീരി എയിൽ മറ്റൊരു മത്സരത്തിൽ മോൻസയെ ടോറീന്യോ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. അതേസമയം സന്ദോറിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച അറ്റലാന്റെയും ജയിച്ചു കൊണ്ടു തുടങ്ങി. റാഫേൽ ടോലോയി, അദമോല ലുക്മാൻ എന്നിവർ ആണ് അറ്റലാന്റയുടെ ഗോളുകൾ നേടിയത്.

Story Highlight : Inter Milan wins at the death of their opening Serie A match, Lukaku scores in his inter return.