മികച്ച ജയത്തോടെ സീസൺ തുടങ്ങി വിയ്യറയൽ

Wasim Akram

20220814 025922
Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് ലാ ലീഗയിൽ വിയ്യറയലിന് മികച്ച തുടക്കം. ആദ്യ മത്സരത്തിൽ അവർ റയൽ വല്ലഡോളിഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു. മത്സരത്തിൽ ലേശം ആധിപത്യം എതിരാളികൾക്ക് ആയിരുന്നു എങ്കിലും ഗോളുകൾ കണ്ടത്താൻ ആയത് വിയ്യറയലിന് ആയിരുന്നു. രണ്ടാം പകുതിയിൽ 49 മത്തെ മിനിറ്റിൽ നിക്കോളാസ് ജാക്സൺ ആണ് വിയ്യറയലിനെ മത്സരത്തിൽ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ അലക്‌സ് ബയേനയാണ് വിയ്യറയൽ ജയം പൂർത്തിയാക്കിയത്. 81, 90 മിനിറ്റുകളിൽ ഗോൾ നേടിയ 19 കാരനായ താരം തന്റെ ടീമിന്റെ മികച്ച ജയം ഉറപ്പിച്ചു. അതേസമയം മറ്റൊരു മത്സരത്തിൽ സെൽറ്റ വിഗോ, എസ്പന്യോൾ മത്സരം 2-2 ന്റെ സമനിലയിൽ അവസാനിച്ചു. ആസ്‌പാസ്, പസൻസിയോ എന്നിവരുടെ ഗോളിൽ സെൽറ്റ മുന്നിലെത്തിയ മത്സരത്തിൽ എഡു എക്‌സ്പോസിറ്റോ ഒരു ഗോൾ തിരിച്ചടിച്ചപ്പോൾ 98 മത്തെ മിനിറ്റിൽ ജോസെലു നേടിയ പെനാൽട്ടി ഗോൾ ആണ് എസ്പന്യോളിന് സമനില സമ്മാനിച്ചത്.

Story Highlight : Villarreal start La Liga season with a good win.