യുവന്റസിനെ സമനിലയിൽ തളച്ച് ഫിയോരെന്റിന

Img 20210425 211055

സീരി എയിൽ യുവന്റസിനെ സമനിലയിൽ തളച്ച് ഫിയോരെന്റിന. ഇറ്റലിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞു. ഫിയോരെന്റീനക്ക് വേണ്ടി പെനാൽറ്റി പനെങ്ക സ്റ്റൈലിൽ ദുസാൻ വ്ലാഹോവിച് ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ അൽവാരോ മൊറാട്ടയാണ് യുവന്റസിന്റെ സമനില ഗോൾ നേടിയത്. കളിയുടെ തുടക്കത്തിൽ തന്നെ അക്രമിച്ച് കളിക്കാനാണ് ഇരു ടീമുകളും ശ്രമിച്ചത്.

നിർണായകമായ മൂന്ന് പോയന്റുകൾ നേടേണ്ടത് ഇരു ടീമുകൾക്കും ആവശ്യമായിരുന്നു. ചാമ്പ്യൻസ് ലീഗ് സ്പോട്ടിൽ തുടരാൻ യുവന്റസിനും റെലഗേഷൻ ലോണിൽ എത്താതിരിക്കാൻ ഫിയോരെന്റിനക്കും വിജയം നിർണായകമായിരുന്നു. റാബിയോട്ടിന്റെ ഹാന്റ് ബോളിലൂടെ ലഭിച്ച പെനാൽറ്റി പനെങ്ക സ്റ്റൈലിൽ വ്ലാഹോവിച് ലക്ഷ്യം കണ്ടു. 33 കളികളിൽ 66 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഇറ്റലിയിൽ ഇപ്പോൾ യുവന്റസ്.