സീരി എയിൽ യുവന്റസിന് ആദ്യ പരാജയം

20201223 061253
credit: Twitter

സീരി എയിലെ യുവന്റസിന്റെ അപരാജിത യാത്രയ്ക്ക് അവസാനം. ഇന്നലെ നടന്ന മത്സരത്തിൽ ഫിയൊറെന്റീനയാണ് യുവന്റസിനെ തകർത്തത്. യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ വന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഫിയൊറെന്റീന വിജയിച്ചത്. തുടക്കത്തിൽ തന്നെ ലഭിച്ച ചുവപ്പ് കാർഡ് ആണ് യുവന്റസിന്റെ എല്ലാ പദ്ധതികളും തകർത്തത്. ഇന്നലെ മത്സരം തുടങ്ങി മൂന്നാം മുനിട്ടിൽ തന്നെ യുവന്റസ് പിറകിലായിരുന്നു.

റിബെറിയുടെ പാസിൽ നിന്ന് വ്ലഹോവിച് ആണ് കളിയുടെ തുടക്കത്തിൽ തന്നെ ഫിയൊറെന്റിനയെ മുന്നിൽ എത്തിച്ചത്. മത്സരത്തിന്റെ 18ആം മിനുട്ടിൽ ആണ് ചുവപ്പ് കാർഡ് വന്നത്. കൊഡ്രാഡോ ആണ് ചുവപ്പ് വാങ്ങി കളം വിട്ടത്. പിന്നീട് കളി നിയന്ത്രിക്കാൻ ഫൊയൊറെന്റീനയ്ക്ക് ആയി. രണ്ടാം പകുതിയിൽ അലക്സ് സാൻട്രോയുടെ ഒരു സെൽഫ് ഗോൾ യുവന്റസിന്റെ പ്രശ്നങ്ങൾ കൂട്ടി. 81ആം മിനുട്ടിൽ കസേറസിലൂടെ ഫിയൊറെന്റീന മൂന്നാം ഗോളും നേടി.

ലീഗിലെ യുവന്റസിന്റെ ആദ്യ പരാജയമാണിത്. ഇതോടെ യൂറോപ്പിലെ അഞ്ചു ലീഗുകളിൽ പരാജയം അറിയാതെ നിൽക്കുന്ന ഏക ടീമായി ഇനി എസി മിലാൻ മാത്രമെ ഉള്ളൂ. പരാജയം യുവന്റസിനെ ലീഗിൽ നാലാം സ്ഥാനത്തേക്ക് താഴ്ത്തി.

Previous articleആവേശ പോരാട്ടം കാഴ്ചവെച്ച് ഒഡീഷയും നോർത്ത് ഈസ്റ്റും
Next articleഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദേശിച്ച് ഗംഭീർ