ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദേശിച്ച് ഗംഭീർ

Indiadaynight
- Advertisement -

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വേണമെന്ന നിർദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യൻ ടീം രണ്ടാം ടെസ്റ്റിന് ഓസ്ട്രേലിയയെ നേരിടാൻ ഇറങ്ങുമ്പോൾ ഇന്ത്യ അഞ്ച് ബൗളർമാരെ ഉൾപ്പെടുത്തണമെന്നും ഗംഭീർ പറഞ്ഞു. മൂന്ന് ഫാസ്റ്റ് ബൗളർമാർക്ക് പുറമെ രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡേജയെയും ടീമിൽ ഉൾപ്പെടുത്തണമെന്നും ഗംഭീർ പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന് ശേഷം ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയ വിരാട് കോഹ്‌ലി രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന അജിങ്കെ രഹാനെ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് സ്ഥാനമായ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്നും അഞ്ചാം സ്ഥാനത്ത് കെ.എൽ രാഹുൽ ബാറ്റ് ചെയ്യണമെന്നും ഗംഭീർ പറഞ്ഞു.

ഇന്ത്യൻ ടീമിൽ ആറാം സ്ഥാനത്ത് റിഷഭ് പന്ത് ഇറങ്ങണമെന്നും തുടർന്ന് സ്പിന്നർമാരായ അശ്വിനും ജഡേജയും ബാറ്റ് ചെയ്യാൻ ഇറങ്ങണമെന്നും ഗംഭീർ പറഞ്ഞു. കൂടാതെ ആത്മവിശ്വാസ കുറവുള്ള ഓപ്പണിങ് ബാറ്റ്സ്മാൻ പൃഥ്വി ഷാക്ക് പകരം ശുഭ്മൻ ഗില്ലിനെ മായങ്ക് അഗർവാളിനൊപ്പം ഓപ്പണറായി ഇറക്കണമെന്നും ഗംഭീർ പറഞ്ഞു.

Advertisement