യുവന്റസിനു വീണ്ടും തോൽവി, ജയവുമായി അറ്റലാന്റ

Screenshot 20211128 003850

സമീപകാലത്തെ മോശം നില ഒഴിയാതെ യുവന്റസിനും അല്ലഗ്രിനിക്കും. ചാമ്പ്യൻസ് ലീഗിൽ ചെൽസിയോട് ഏറ്റ കനത്ത പരാജയത്തിന് പിറകെ സീരി എയിൽ അറ്റലാന്റയോട് എതിരില്ലാത്ത ഒരു ഗോളിന് ആണ് പരാജയം ഏറ്റുവാങ്ങിയത്. പന്ത് കൈവശം വക്കുന്നതിൽ യുവന്റസ് ആധിപത്യം പുലർത്തിയെങ്കിലും സപാറ്റയുടെ ഏക ഗോളിന് അറ്റലാന്റ ചരിത്ര ജയം നേടുക ആയിരുന്നു.

9 മഞ്ഞ കാർഡുകൾ കണ്ട ഇരു ടീമുകളും ശാരീരികമായി കൂടി പരസ്പരം നേരിട്ട മത്സരത്തിൽ ആദ്യ പകുതിയിൽ ആണ് വിജയഗോൾ പിറന്നത്. 27 മത്തെ മിനിറ്റിൽ ഒരു പ്രത്യാക്രമണത്തിൽ ജിമ്സിറ്റിയുടെ പാസിൽ നിന്നു സപാറ്റ വിജയഗോൾ നേടുക ആയിരുന്നു. ജയത്തോടെ യുവന്റസിനെക്കാൾ 7 പോയിന്റുകൾ മുന്നിൽ നാലാം സ്ഥാനത്ത് ആണ് അറ്റലാന്റ. അതേസമയം എട്ടാം സ്ഥാനത്ത് ആണ് യുവന്റസ്. ഈ പരാജയം അല്ലഗ്രിനിക്ക് മേൽ വലിയ സമ്മർദ്ദം തന്നെയാവും നൽകുക.

Previous articleമാത്യൂസും ചന്ദിമലും മികച്ച താരങ്ങള്‍ പക്ഷേ വിന്‍ഡീസ് ലക്ഷ്യം വയ്ക്കേണ്ടത് കരുണാരത്നേയെ
Next article44 കൊല്ലത്തെ ബുണ്ടസ് ലീഗ റെക്കോർഡ് തകർത്തു ബയേൺ, ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു