മാഞ്ചസ്റ്റർ സിറ്റി തനിക്ക് മികച്ച ക്ലബ് അല്ല, ക്ലബ് വിടാൻ തീരുമാനിച്ച് നാദിയ നദീം

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കഴിഞ്ഞ ജനുവരിയിൽ എത്തിയ വനിതാ സൂപ്പർ താരം നാദിയ നദീം തനിക്ക് ക്ലബ് വിടണമെന്ന ആവശ്യവുമായി രംഗത്ത്. മാഞ്ചസ്റ്റർ സിറ്റിയിൽ ഫുട്ബോൾ ആസ്വദിക്കാൻ കഴിയുന്നില്ല എന്ന കാരണത്താലാണ് ഡെന്മാർക്ക് താരം ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിൽ പോർട്ലാന്റ് ത്രോൺസിന്റെ താരമായിരുന്ന നാദിയ മികച്ച ഫോമിൽ ഇരിക്കെ ആയിരുന്നു സിറ്റിയിലേക്ക് എത്തിയത്.

എന്നാൽ സിറ്റിയിൽ സ്ഥിരം സ്റ്റാർടിംഗ് ഇലവനിൽ എത്താൻ കഴിയുന്നില്ല എന്നതാണ് നാദിയയെ ക്ലബ് വിടാൻ നിർബന്ധിതയാക്കിയത്. സിറ്റിയിൽ അവസരം കിട്ടിയപ്പോൾ ഒക്കെ മികച്ച പ്രകടനം നാദിയ കാഴ്ചവെച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റി മികച്ച ക്ലബായിരിക്കാം എന്നാൽ തനിക്ക് ഇത് മികച്ച ക്ലബല്ല. മാഞ്ചസ്റ്റർ തനിക്ക് പറ്റിയ സ്ഥലമായി തോന്നുന്നില്ല എന്നും നാദിയ പറഞ്ഞു.

ക്ലബിന് ഔദ്യോഗികമായി ട്രാൻസ്ഫർ അപേക്ഷ നാദിയ നൽകിയിട്ടുണ്ട്. ഡെന്മാർക്ക് താരമായ നാദിയ ഇപ്പോൾ മാ‌ഞ്ചസ്റ്റർ സിറ്റിക്കൊപ്പം അമേരിക്കയിൽ പ്രീസീസണിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്രിസ്റ്റിയാനോ ഇറ്റലിയിലും വിജയക്കുതിപ്പ് തുടരും- യുവന്റസ് കോച്ച്
Next articleറൊണാൾഡോയുടെ അരങ്ങേറ്റം വെറോണയിൽ, സീരി എ ഫിക്‌സചർ വന്നു