“ലിവർപൂളിൽ കളിക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല” – മാനെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ ക്ലബിൽ താൻ അതീവ സന്തോഷവാനാണെന്ന് സാഡിയോ മാനെ. ഈ ക്ലബിന്റെ ഭാഗമാകാൻ കഴിഞ്ഞത് സന്തോഷമായി കരുതുന്നു. ഇത് തനിക്ക് തന്റെ കുടുംബമാണെന്നും മാനെ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ആരാധകരാണ് ലിവർപൂളിന് ഉള്ളത്. അവരുടെ പിന്തുണയ്ക്ക് വലിയ നന്ദി പറയുന്നു എന്നും മാനെ പറഞ്ഞു.

ലിവർപൂൾ ആരാധകർ ആണ് ഈ സ്ക്വാഡിലെ എല്ലാവരുടെയും പ്രകടനം മെച്ചപ്പെടുത്തുന്നത്. ലിവർപൂളിൽ കളിക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല എന്നും മാനെ പറഞ്ഞു. 2016ൽ ആയിരുന്നു സൗതാമ്പ്ടണിൽ നിന്ന് മാനെ എത്തിയത്. ലിവർപൂളിനായി നൂറോളം മത്സരങ്ങൾ കളിച്ച മാനെ കഴിഞ്ഞ സീസണിലെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ പ്രധാന പങ്കുതന്നെ വഹിച്ചിരുന്നു.