ഇറ്റാലിയൻ സീരി എയിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന കാഗ്ലിയാരിക്ക് വലിയ ജയം. ലീഗിൽ നാലമതുള്ള അറ്റലാന്റയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് അവർ മറികടന്നത്. ജയത്തോടെ ലീഗിൽ അവസാന മൂന്നിൽ നിന്നു പുറത്ത് കടക്കാൻ അവർക്ക് ആയി. പന്ത് കൈവശം വച്ചതും അവസരങ്ങൾ തുറന്നതും അറ്റലാന്റ ആണെങ്കിലും രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ ഗാസ്റ്റൺ പെരീരോയിലൂടെ കാഗ്ലിയാരി ആണ് മത്സരത്തിൽ മുന്നിലെത്തിയത്.
52 മത്തെ മിനിറ്റിൽ ഗോൾ കീപ്പർ യുവാൻ മുസ്സോ ചുവപ്പ് കാർഡ് കൂടി കണ്ടതോടെ അറ്റലാന്റ കൂടുതൽ സമ്മർദ്ദത്തിലായി. എന്നാൽ 64 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ ജോസെ ലൂയിസ് പോളോമിനോ അറ്റലാന്റക്ക് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ നാലു മിനിറ്റിനുള്ളിൽ ഒരു പ്രത്യാക്രമണത്തിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ പെരീരോ മത്സരം അറ്റലാന്റയിൽ നിന്നു തട്ടിയെടുത്തു. പരാജയം അറ്റലാന്റയുടെ ലീഗിലെ നാലാം സ്ഥാനം അപകടത്തിലാക്കും. അടുത്ത മത്സരം ജയിച്ചാൽ അഞ്ചാമതുള്ള യുവന്റസിനു നാലാം സ്ഥാനത്ത് എത്താവുന്നത് ആണ്.