ഇറ്റലിയിൽ ഫുട്ബോൾ തിരികെയെത്താൻ മൂന്ന് മാസമെങ്കിലും വേണമെന്ന് സീരി ബി ടീമുകൾ. ഇറ്റലിയിൽ ഫുട്ബോൾ തുടങ്ങാൻ ഗവണ്മെന്റ് അനുവധി കൊടുത്തതിന് പിന്നാലെയാണ് ഇറ്റാലിയൻ രണ്ടാം ഡിവിഷൻ ക്ലബ്ബുകൾ ഈ പ്രഖ്യാപനം നടത്തിയത്. മൂന്നാം ഡിവിഷനും നാലാം ഡിവിഷനും ഈ സീസണിലെ കളികൾ പെട്ടന്ന് അവസാനിപ്പിക്കാനാണ് പ്ലാൻ ചെയ്യുന്നത്.
പല രണ്ടാം ഡിവിഷൻ ക്ലബ്ബുകളും കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണുള്ളത്. അതു കൊണ്ട് തന്നെ ഫുട്ബോൾ സ്റ്റേഡിയത്തിൽ തന്നെ കളിക്കാനാണ് ടീമുകൾ താത്പര്യപ്പെടുന്നത്. സീരി ബി നടക്കണമെങ്കിൽ തന്നെ കളിക്കാരുടെ കൃത്യമായ ക്വാരന്റൈനും സ്വാബ് ടെസ്റ്റുകളും ഫിറ്റ്നസും ക്ലബ്ബുകൾ ഉറപ്പ് വരുത്തേണ്ടതുണ്ട്. 28 റൗണ്ടുകൾക്ക് ശേഷമായിരുന്നു സീരി ബിൽ നിർത്തിവെച്ചത്. 20 പോയന്റുന്റെ ലീഡുമായി ബെനെവെന്റോ ആയിരുന്നു പോയന്റ് നിലയിൽ ഒന്നമതുണ്ടായിരുന്നത്.