സീസൺ പൂർത്തിയാക്കാതെ കിരീടം തന്നാൽ നിരസിക്കും എന്ന് യുവന്റസ്

കൊറോണ കാരണം ഇറ്റലിയിലെ ഫുട്ബോൾ സീസൺ പൂർത്തിയാക്കാൻ കഴിയില്ല എന്ന അവസ്ഥയിലാണ്. ഈ അവസരത്തിൽ ഇപ്പോഴുള്ള ടേബിളിലെ സ്ഥാനം വെച്ച് യുവന്റസിന് കിരീടം നൽകണം എന്നാണ് ഒരു വിഭാഗം ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. എന്നാൽ അങ്ങനെ കിരീടം നൽകിയാൽ അത് നിരസിക്കും എന്ന് യുവന്റസ് വ്യക്തമാക്കി.

ക്ലബ് തലവൻ ഗ്രവിനയാണ് യുവന്റസ് ഒരുവിധത്തിൽ ഈ അവസ്ഥയിൽ കിരീടം സ്വീകരിക്കില്ല എന്ന് വ്യക്തമാക്കിയത്. അത് ന്യായമായിരിക്കില്ല എന്നാണ് യുവന്റസ് കരുതുന്നത്. യുവന്റസിന് തൊട്ടു പിറകെ തന്നെ ലാസിയോയും ഇന്റർ മിലാനും കിരീട പോരാട്ടത്തിൽ ഇരിക്കെ ആയിരുന്നു കൊറോണ കാരണം ഇറ്റലിയിലെ ഫുട്ബോൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചത്.

ഇറ്റലിയിലെ സ്ഥിതിഗതികൾ രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ എങ്ങനെ സീസൺ അവസാനിപ്പിക്കും എന്ന് അറിയാതെ നിൽക്കുകയാണ് ഇറ്റാലിയൻ ഫുട്ബോൾ അധികൃതർ.

Previous articleഡക്ക്‌വർത്ത്‑ലൂയിസ് നിയമത്തിന്റെ ഉപജ്ഞാതാവ് അന്തരിച്ചു
Next articleഇന്ത്യ ലോകം കീഴടക്കിയിട്ട് ഒമ്പത് വർഷം