സെനഗൽ ഫുട്ബോൾ ഫെഡറേഷന്റെ മണ്ടത്തരത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടി വന്നത് ഇന്റർ മിലാൻ സ്ട്രൈക്കെർ കീറ്റ ബാൾഡെ ഡിയാവോയ്ക്കാണ്. ഇന്റർ മിലാന്റെ മെയിൽ അഡ്രെസ്സ് തെറ്റിയിട്ടാണ് കീറ്റ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം മെയിൽ അയച്ചത്. മെയിൽ അഡ്രെസ്സ് തെറ്റി അയച്ചതിനാൽ ഡെഡ് ലൈൻ കഴിഞ്ഞിട്ടാണ് ഇന്ററുമായി സെനഗൽ ഫുട്ബോളിന് സംസാരിക്കാൻ സാധിച്ചതും.
സെനഗലിന് വേണ്ടി കളിക്കാനുള്ള അവസരമാണ് താരത്തിന് നഷ്ടപ്പെട്ടത്. ആഫ്രിക്കൻ നേഷൻസ് ലീഗ് ക്വാളിഫിക്കേഷനായി ഗിനിയക്കെതിരായിരുന്നു സെനഗലിന്റെ മത്സരം. സ്‌പെയിനിൽ ജനിച്ച കീറ്റ ഇരുപത്തിമൂന്നു മത്സരങ്ങളിൽ ബൂട്ടണിയുകയും നാല് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.