ഫുട്ബോൾ സീസൺ പൂർത്തിയാക്കണം എന്ന് ഡെൽ പിയേറോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലിയിലെ ഫുട്ബോൾ സീസൺ ഉപേക്ഷിക്കരുത് എന്ന് യുവന്റസ് ഇതിഹാസ താരം ഡെൽ പിയേറോ. ഇത് അത്യപൂർവ്വ സാഹചര്യമാണ്. ഇവിടെ അപൂർവ്വമായ രീതികൾ എടുക്കേണ്ടു വന്നേക്കാം എങ്കിലും സീസൺ പൂർത്തിയാക്കണം എന്നാണ് തന്റെ ആഗ്രഹം. ഡെൽ പിയേറോ പറഞ്ഞു. ഒന്നോ രണ്ടോ മാസം കഴിഞ്ഞായാലും ലീഗ് പൂർത്തിയാക്കുന്നതാണ് ശരി. അദ്ദേഹം പറഞ്ഞു.

ലീഗ് പൂർത്തിയാക്കിയില്ല എങ്കിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത തീരുമാനിക്കുന്നത് ഒക്കെ വലിയ വെല്ലു വിളിയാകും. റിലഗേഷനും എങ്ങനെ തീരുമാനിക്കാൻ ആകുമെന്ന് അറിയില്ല. ഡെൽ പിയേറോ പറഞ്ഞു. കഴിഞ്ഞ ദിവസം ഇറ്റലിയിലെ ഫുട്ബോൾ സീസൺ അവസാനിപ്പിക്കണം എന്ന് കായിക മന്ത്രി ആവശ്യപ്പെട്ടിരുന്നു.