യുവന്റസും മിലാനും ഇന്ററും എല്ലാം സ്വന്തം തട്ടകത്തിൽ സസുവോലോക്ക് മുന്നിൽ വീണു!!

Newsroom

Img 20220221 174645
Download the Fanport app now!
Appstore Badge
Google Play Badge 1

സസുവോലോ ഈ സീസണിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 1955-56ൽ ഫിയോറന്റീന നടത്തിയ ഒരു ഇതിഹാസ സംഭവത്തിന് തുല്യമാണ് സസുവോലോയുടെ ഈ സീസണിലെ കുതിപ്പ്. 1955നു ശേഷം ഒരേ സീസണിൽ യുവന്റസിനും മിലാനും ഇന്ററിനുമെതിരെ എവേ സീരി എ മത്സരങ്ങൾ ജയിക്കുന്ന ആദ്യ ടീമായി സാസുവോലോ ഇന്നലെയോടെ മാറി. ഇന്നലെ അവർ 2-0ന് സാൻസിരോയിൽ വെച്ച് ഇന്ററിനെ പരാജയപ്പെടുത്തിയിരുന്നു.

ഇതേ ഗ്രൗണ്ടിൽ അവർ നവംബർ 28 ന് മിലാനെതിരെ 3-1 നും വിജയിച്ചിരുന്നു. ഒക്ടോബർ 27ന് 2-1 എന്ന സ്കോറിനായിരുന്നു അലയൻസ് അരീനയിൽ സസുവോലോ യുവന്റസിനെ വീഴ്ത്തിയത്. ഇത് മാത്രമല്ല അവർ നാപോളിക്ക് എതിരെ ഈ സീസണിൽ സമനില നേടുകയും ലാസിയോയെ തോൽപ്പിക്കുകയും ചെയ്തിരുന്നു.