യുവന്റസ് പോയിന്റ് നഷ്ടപ്പെടുത്തുന്നതിൽ തനിക്ക് ആശങ്ക ഇല്ല എന്ന് പരിശീലകൻ സാരി. ചെറിയ സമയം കൊണ്ട് ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടി വന്നതിനാൽ താരങ്ങൾ ഒക്കെ മാനസികമായും ശാരീരികമായും തളർന്നിരിക്കുക ആണ് എന്ന് സാരി പറഞ്ഞു. ഇത് താരങ്ങളുടെ പ്രശ്നമല്ല എന്നും തനിക്ക് അവരുടെ അവസ്ഥ മനസ്സിലാകും എന്നും സാരി പറഞ്ഞു. ഇന്നലെ കിരീടം ഉറപ്പിക്കാമായിരുന്ന മത്സരത്തിൽ യുവന്റസ് പരാജയപ്പെട്ടിരുന്നു.
മത്സരം നന്നായി തുടങ്ങുന്നതും അതിനു ശേഷം ടീം ലീഡ് നഷ്ടപ്പെടുത്തുന്നതും ഈ തളർച്ചയുടെ ഭാഗമാണെന്ന് സാരി പറഞ്ഞു. ഇനി സാമൊഡോറിയക്ക് എതിരായ മത്സരം വിജയിച്ച് കിരീടം ഉറപ്പിക്കുന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യം എന്നും സാരി പറഞ്ഞു. ലീഗ് കിരീടം ഉറപ്പിച്ച ശേഷം മാത്രമേ താൻ ചാമ്പ്യൻസ് ലീഗിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും സാരി പറഞ്ഞു.