മുഹമ്മദ് ആസിഫ് ഇനി ഗോകുലം കേരള എഫ് സിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരളത്തിന്റെ ഏക ഐലീഗ് ക്ലബായ ഗോകുലം കേരള എഫ് സി മുഹമ്മദ് ആസിഫിന്റെ സൈനിംഗ് പൂർത്തിയാക്കി. മലയാളി താരമായ ആസിഫ് നേപാളിൽ നിന്നാണ് ഗോകുലം കേരളയിൽ എത്തുന്നത്. നേപാൾ ചാമ്പ്യന്മാരായ മനങ് മർഷ്യാങ്ഡിക്ക് വേണ്ടി മികച്ച പ്രകടം നടത്താൻ ആസിഫിനായിരുന്നു.
മലപ്പുറം വേങ്ങര സ്വദേശിയായ ആസിഫ് എം എസ് പിയിലൂടെ വളർന്നു വന്ന താരമാണ്.

യുവ സെന്റർ ബാക്കായ മുഹമ്മദ് ആസിഫ് കൊൽക്കത്ത ക്ലബായ കൊൽക്കത്ത കസ്റ്റംസിനായും മുംബൈ ക്ലബായ ഒ എൻ ജി സിക്കും വേണ്ടി ആസിഫ് കളിച്ചിരുന്നു. ഒ എൻ ജി സിക്ക് ഒപ്പം മുംബൈ എലൈറ്റ് ഡിവിഷൻ കിരീടം ഉയർത്തിയിട്ടുണ്ട് ആസിഫ്. സാറ്റ് തിരൂരിനായി കെ പി എല്ലിലും ആസിഫ് കളിച്ചിട്ടുണ്ട്. സ്വന്തം നാട്ടിലെ ഒരു ക്ലബിന് വേണ്ടി ബൂട്ടികെട്ടാൻ ആകും എന്നതിൽ സന്തോഷം ഉണ്ട് എന്നും മലബാറിയൻസിനു വേണ്ടി കളിക്കാൻ ആകുന്നത് അഭിമാനമായി കരുതുന്നു എന്നും ആസിഫ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.