ഇറ്റലിയിൽ പോര് മുറുകുന്നു, പക്ഷെ പോരാട്ടം സാരിയും ഇറ്റാലിയൻ പോസ്റ്റൽ വിഭാഗവും തമ്മിൽ

- Advertisement -

യുവന്റസ് പരിശീലകൻ മൗറീസിയോ സാരിക്ക് മറുപടിയുമായി ഇറ്റാലിയൻ പോസ്റ്റൽ വിഭാഗം. നേരത്തെ യുവന്റസിന്റെ സമീപ കാലത്തെ മോശം പ്രകടനം സമ്മർദ്ദം നൽകുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ അത്തരത്തിൽ സമ്മർദ്ദം ഇഷ്ടം അല്ലാത്ത ആൾ ആയിരുന്നെങ്കിൽ വലിയ പ്രയാസമില്ലാത്ത പോസ്റ്റോഫീസിൽ ജോലിക്ക് പോയേനെ എന്ന പരാമർശമാണ് യുവന്റസ് പരിശീലകന് മറുപടി നൽകാൻ പോസ്റ്റൽ വിഭാഗത്തെ പ്രേരിപ്പിച്ചത്.

പോസ്റ്റൽ ജോലി അത്ര എളുപ്പമുള്ള ജോലി അല്ല എന്നും തങ്ങളുടെ ജോലി വളരെ പ്രയാസം ഉള്ളതും പ്രധാനപ്പെട്ടതും ആണെന്നും ഇറ്റാലിയൻ പോസ്റ്റൽ വിഭാഗം തങ്ങളുടെ ട്വിറ്റർ പേജിൽ ഔദ്യോഗിക പ്രസ്താവനയിൽ വെളിപ്പെടുത്തി. ഇറ്റലിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ താൻ വെല്ലുവിളികൾ ഏറ്റെടുക്കുന്ന ആളാണ് എന്ന് സ്ഥാപിക്കാൻ സാരി പറഞ്ഞ ഉദാഹരണം ആണെങ്കിലും പോസ്റ്റൽ വിഭാഗം അത് തമാശയായി കാണാൻ കൂട്ടാക്കിയില്ല.

Advertisement