അവസാന നിമിഷ ഗോളിൽ അറ്റലാന്റയ്ക്ക് വിജയം

20210822 024031

സീരി എയിലെ ആദ്യ മത്സരത്തിൽ അറ്റലാന്റയ്ക്ക് ഗംഭീര വിജയം. ഇന്ന് ടൊറീനോയെ നേരിട്ട അറ്റലാന്റ ഇഞ്ച്വറി ടൈമിലാണ് വിജയ ഗോൾ കണ്ടെത്തിയത്. ടൂറിനിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ മുറിയലിലൂടെ അറ്റലാന്റ ആണ് ലീഡ് എടുത്തത്. ആറാം മിനുട്ടിൽ ആയിരുന്നു ഗോൾ. ബോക്സിന് പുറത്ത് നിന്ന് ബുള്ളറ്റ് കണക്കെ ഉള്ള ഷോട്ടിലൂടെ ആണ് മുറിയൽ വല കണ്ടെത്തിയത്. രണ്ടാം പകുതിയുടെ അവസാനത്തോട് അടുക്കുമ്പോൾ 79ആം മിനുട്ടിൽ ബെലോട്ടി ടൊറീനോക്ക് സമനില നൽകി.

കളി സമനിലയിൽ അവസാനിക്കുകയാണ് എന്ന് തോന്നിച്ച നിമിഷങ്ങളിൽ ആയിരുന്നു പികോളിയിലൂടെ അറ്റലാന്റ വിജയ ഗോൾ കണ്ടെത്തിയത്. കഴിഞ്ഞ സീസണിൽ ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് അറ്റലാന്റ.

Previous articleസാരിക്ക് ലാസിയോയിൽ വിജയ തുടക്കം
Next articleഡിപായുടെ ഗോളിൽ പരാജയം ഒഴിവാക്കി ബാഴ്സലോണ