സാമ്പ്ഡോറിയയുടെ നാലു താരങ്ങളുടെയും കൊറോണ നെഗറ്റീവ് ആയി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ക്ലബായ സാമ്പ്ഡോറിയക്ക് ആശ്വാസം. ക്ലബിൽ നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്ന നാലു താരങ്ങളുടെയും കൊറോണ നെഗറ്റീവ് ആയി. ക്ലബ് തന്നെ ഔദ്യോഗികമായി ഈ കാര്യം അറിയിച്ചും തുടർച്ചയായ ടെസ്റ്റുകളിൽ ഫലം നെഗറ്റീവ് ആയതോടെയാണ് ക്ലബ് കൊറോണ മുക്തമായത്. താരങ്ങളുടെ പേര് സ്വകാര്യത പരിഗണിച്ച് ക്ലബ് പുറത്തു വിട്ടിരുന്നില്ല.

ഈ നാലു താരങ്ങളും ഉടൻ പരിശീലനത്തിന് ഇറങ്ങില്ല. നാലു പേരും രക്ത പരിശോധനയും മെഡിക്കൽ സ്ക്രീനിംഗും കഴിഞ്ഞ് മാത്രമെ പരിശീലനത്തിന് ഫിറ്റ് ആണെന്ന് തീരുമാനിക്കുകയുള്ളൂ. തിങ്കളാഴ്ച മുതൽ ഇറ്റലിയിലെ ക്ലബുകൾക്ക് എല്ലാം ഒരുമിച്ച് പരിശീലനം നടത്താൻ അനുമതി ലഭിച്ചിരുന്നു.