പ്രീസീസണായി ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനൊപ്പം ചേർന്നു

Img 20210726 155349

പുതിയ സീസണ് മുന്നോടിയായി
പ്രീ-സീസൺ പരിശീലനത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിന്റെ പരിശീലന ഗ്രൗണ്ടിൽ എത്തി. 36-കാരന് ഇത് യുവന്റസിലെ തന്റെ നാലാം സീസണാണ്‌. റൊണാൾഡോ ഈ സീസണിൽ യുവന്റസിൽ തുടരും എന്ന് പ്രഖ്യാപിച്ചു എങ്കിലും അദ്ദേഹത്തിന്റെ ഭാവിയെ സംബന്ധിച്ച് ഇപ്പോഴും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്‌.

യൂറോയിൽ പോർച്ചുഗലിനായി ഇറങ്ങിയത് കൊണ്ടാണ് റൊണാൾഡോ ടൂറിനിൽ എത്താൻ വൈകിയത്. യൂറോ കപ്പിൽ നാല് കളികളിൽ നുന്ന് അഞ്ച് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ അദ്ദേഹത്തിനായിരുന്നു.

2018 ൽ യുവന്റസിലെത്തിയ റൊണാൾഡോ ഇതുവരെ സീരി എയിൽ 81 ഗോളുകളും യുവന്റസിനായി ആകെ 133 മത്സര ഗെയിമുകളിൽ 101 ഗോളുകളും നേടിയിട്ടുണ്ട്. പരിശീലകനായി യുവന്റസിൽ തിരികെയെത്തിയ അലെഗ്രിയുമായി ചർച്ച ചെയ്താകും റൊണാൾഡോ യുവന്റസിലെ ഭാവിയെ കുറിച്ച് അന്തിമ തീരുമാനം എടുക്കുക.

Previous articleജോൺ ടെറി ആസ്റ്റൺ വില്ല വിട്ടു
Next articleഹീറ്റ്സിൽ നാലാമത് ആയി സാജൻ പ്രകാശ്, സെമിഫൈനൽ യോഗ്യത ഇല്ല