ജോൺ ടെറി ആസ്റ്റൺ വില്ല വിട്ടു

John Terry Aston Villa

ആസ്റ്റൺ വില്ല സഹ പരിശീലകനായിരുന്ന ജോൺ ടെറി ക്ലബ് വിട്ടു. മൂന്ന് വർഷം ആസ്റ്റൺ വില്ലയിൽ ഡീൻ സ്മിത്തിന്റെ സഹ പരിശീലകനായി നിന്നതിന് ശേഷമാണ് ജോൺ ടെറി ക്ലബ് വിടുന്നത്. 2017ൽ ആസ്റ്റൺ വില്ലക്ക് വേണ്ടി കളിച്ചതിന് ശേഷമാണ് 2018ൽ ആസ്റ്റൺ വില്ലയിൽ സഹ പരിശീലകനായി ജോൺ ടെറി എത്തുന്നത്. ചെൽസി വിട്ടതിന് ശേഷമാണ് ജോൺ ടെറി ആസ്റ്റൺ വില്ലയിൽ എത്തിയത്.

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടിയും പരിശീലകനാവുന്നതിന് വേണ്ടി യൂറോപ്പിലെ ക്ലബ്ബുകളെയും പരിശീലകരെയും സന്ദർശിക്കാൻ വേണ്ടിയുമാണ് സ്ഥാനം ആസ്റ്റൺ വില്ല വിടുന്നതെന്നും ടെറി പറഞ്ഞു. നേരത്തെ ഷെഫീൽഡ് യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്കും ബൗൺമൗത്ത്‌ പരിശീലക സ്ഥാനത്തേക്കും ജോൺ ടെറിയുടെ പേര് ഉയർന്നു വന്നിരുന്നു.

Previous articleഅമ്പെയ്ത്തിൽ കൊറിയ മാത്രം! ടീമിനത്തിൽ എല്ലാ സ്വർണവും തൂത്തുവാരി
Next articleപ്രീസീസണായി ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനൊപ്പം ചേർന്നു