
- Advertisement -
സീരി എയിൽ ഇന്ന് നടക്കുന്ന യുവന്റസിന്റെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചേക്കില്ല. താരത്തിന് വിശ്രമം നൽകാൻ ആണ് ക്ലബിന്റെ തീരുമാനം. ഒരാഴ്ചയിൽ മൂന്ന് മത്സരങ്ങൾ കളിച്ചതിനാൽ റൊണാൾഡോയ്ക്ക് വിശ്രമം ആവശ്യമാണ് എന്ന് പരിശീലകൻ സാരി പറയുന്നു. സാരിയും റൊണാൾഡോയും കൂടെ ചർച്ചകൾ നടത്തിയതിനു ശേഷമാകും വിശ്രമം നൽകുന്ന കാര്യത്തിൽ തീരുമാനമാകുക
ഇന്ന് ലീഗിൽ ദുർബലരായ ലീചെയെ ആണ് യുവന്റസ് നേരിടുന്നത്. അവരെ റൊണാൾഡോ ഇല്ലാതെ തന്നെ പരാജയപ്പെടുത്താൻ കഴിയും എന്ന് ക്ലബ് വിശ്വസിക്കുന്നു. പരിക്കിൽ നിന്ന് മടങ്ങി എത്തുന്ന ഹിഗ്വയിൻ ആകും ഇന്ന് റൊണാൾഡോയുടെ അഭാവത്തിൽ അറ്റാക്കിന് നേതൃത്വം കൊടുക്കുക.
Advertisement