“തന്റെ ചുവട് ഒന്ന് പിഴക്കുന്നത് വരെയേ ഈ പ്രശംസ ഒക്കെ ഉണ്ടാവുകയുള്ളൂ” – ബ്രൂണൊ ഫെർണാണ്ടസ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ജനുവരിയിൽ എത്തിയത് മുതൽ താൻ കേൾക്കുന്ന പ്രശംസകൾ ഒന്നി ഇപ്പോൾ കാര്യമാക്കുന്നില്ല എന്ന് ബ്രൂണൊ ഫെർണാണ്ടസ്. പ്രശംസകൾ ഒക്കെ ഏതു സമയത്തും നിലക്കും. തന്റെ ചുവട് ഒന്ന് പിഴച്ചാൽ ഇവരൊക്കെ വാക്കുകൾ മാറ്റും. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റിയ താരമല്ല എന്നും അവർ പറയും. അന്ന് താൻ അവരുടെ വാക്കിനു വില കൊടുക്കും. എന്നിട്ട് എന്നെ മെച്ചപ്പെടുത്താൻ നോക്കും ബ്രൂണോ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബിൽ എങ്ങനെ കളിക്കുന്നു എന്നല്ല ജയിക്കാൻ വേണ്ടി കളിക്കുന്നുണ്ടോ എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ ടീമിൽ ഉള്ള എല്ലാവരും അവരുടെ പരാമവധി നൽകുന്നുണ്ട് എന്നും ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു. കിരീടങ്ങൾ ഈ ക്ലബ് അർഹിക്കുന്നു എന്നും അതിലേക്കാണ് ടീമിന്റെ യാത്രയെന്നും ബ്രൂണോ പറഞ്ഞു.

Advertisement