“ഫുട്ബോൾ അല്ല താൻ കാണാൻ ഇഷ്ടപ്പെടുന്ന കളി” – റൊണാൾഡോ

- Advertisement -

ഫുട്ബോൾ ലോകത്ത് ഇതിഹാസമായി മാറി എങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ടെലിവിഷനിൽ കാണാനിഷ്ടപ്പെടുന്ന കളി ഫുട്ബോൾ അല്ല. തന്റെ പാഷൻ ഫുട്ബോൾ ആണെങ്കിൽ താൻ കാണാൻ ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതും ബോക്സിംഗ് ആണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നു. ഫുട്ബോൾ മത്സരമോ ബോക്സിംഗോ എന്ന് ചോദിച്ചാൽ താൻ ബോക്സിംഗ് ആകും കാണുന്നത് എന്നും റൊണാൾഡോ പറഞ്ഞു.

ബോക്സിംഗിന്റെയും യു എഫ് സിയുടെയും വലിയ ആരാധകൻ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. താൻ പണ്ട് മാഞ്ചസ്റ്ററിക് ആയിരിക്കെ ബോക്സിംഗിൽ പരിശീലനം നേടിയിട്ടുണ്ടെന്ന് റൊണാൾഡോ പറഞ്ഞു. ബോക്സിംഗ് ഒരു ഫുട്ബോൾ താരത്തെയും സഹായിക്കും. മൂവ്മെന്റ്സ് നടത്താൻ ഒരു ബോക്സർക്ക് എല്ലാരെക്കാളും വേഗത്തിൽ സാധിക്കും റൊണാൾഡോ പറയുന്നു.

Advertisement