യുവന്റസിൽ പാട്ടുമായി ക്രിസ്റ്റിയാനോ റൊണാൾഡോ

- Advertisement -

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിൽ പാട്ടുമായി ക്രിസ്റ്റിയാനോ റൊണാൾഡോ. യുവന്റസിന്റെ പുതിയ സൈനിങായ ക്രിസ്റ്റിയാനോ റൊണാൾഡോ ക്ലബ് ട്രഡിഷന്റെ ഭാഗമായാണ് സ്‌ക്വാഡിന് മുൻപായി പാട്ടുപാടിയത്. പോർച്ചുഗീസ് താരത്തിന് പുറമെ പുതിയ സൈനിംഗുകളായ ബൊനുച്ചി, കാൻസെലോ,പേരിൻ തുടങ്ങിയ താരങ്ങളും പാട്ടുപാടി.

യുവന്റസ് താരം യാനിക്കാണ്‌ ഇൻസ്റാഗ്രാമിലൂടെ ഈ രസകരമായ വീഡിയോ പുറത്തു വിട്ടത്. ലോക ചാമ്പ്യനായി ക്ലബ്ബിൽ തിരിച്ചെത്തുന്ന മറ്റൗടി സഹതാരങ്ങൾക്കായി ഡാൻസ് ചെയ്യുകയും ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് അരങ്ങേറ്റം ഇന്ന് നടക്കും. ചീവോയുമായാണ് യുവന്റസിന്റെ ഈ സീസണിലെ ആദ്യ ലീഗ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement