പ്രീമിയർ ലീഗിൽ ഇന്ന് ആദ്യ ലണ്ടൻ ഡർബി, ആഴ്സണൽ ചെൽസിക്കെതിരെ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് പുത്തൻ കോച്ചുമാരുടെ പോരാട്ടം. മൗറീസിയോ സാറിയുടെ ചെൽസി ഇന്ന് ഉനൈ എമറിയുടെ ആഴ്സണലിനെ നേരിടും. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇന്ന് രാത്രി 10 നാണ് മത്സരം കിക്കോഫ്.

ആദ്യ മത്സരം ഹഡേഴ്ഫീൽഡിനെതിരെ അനായാസം ജയിച്ചു കയറിയാണ് ചെൽസി വരുന്നതെങ്കിൽ ആഴ്സണൽ ആദ്യ മത്സരത്തിൽ സിറ്റിയോട് തോൽവി വഴങ്ങി. അതുകൊണ്ട് തന്നെ ആഴ്സണൽ പരിശീലകന് ഇന്നത്തെ മത്സരം നിർണായകമാണ്.

ചെൽസി നിരയിൽ ആദ്യ മത്സരത്തിൽ കളിച്ച ടീം തന്നെ തുടരാനാണ് സാധ്യത. ഈഡൻ ഹസാർഡ് ഇത്തവണയും സബ് ആയിട്ടാവും ഇറങ്ങുക. റയലിൽ നിന്ന് എത്തിയ കോവാചിച് പകരകാരുടെ നിരയിൽ സ്ഥാനം പിടിച്ചേക്കും. പരിക്കേറ്റ സെസ്ക് ഫാബ്രിഗാസ് കളിക്കില്ല.

ആഴ്സണൽ നിരയിൽ കഴിഞ്ഞ മത്സരത്തിൽ ലെഫ്റ്റ് ബാക്ക് കളിച്ച നെസ്ലാൻഡ്‌നിൽസ് പരിക്ക് കാരണം കളിക്കില്ല. ഇതോടെ ലേയ്സ്റ്റൈനർ ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും. പീറ്റർ ചെക്ക് തന്നെയാവും ഗോളിയെന്ന് ആഴ്സണൽ പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement