റൊണാൾഡോയുടെ യുവന്റസിലേക്കുള്ള വരവ് അവർക്ക് തിരിച്ചടിയാവുമെന്ന് നാപോളി പ്രസിഡന്റ്

റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് യുവന്റസിന് തിരിച്ചടി ആയേക്കുമെന്ന് നാപോളി പ്രസിഡന്റ് ഓറേലിയോ ഡി ലൗറെന്റീസ്. കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഒരു താരത്തിന് വേണ്ടി ഇത്രയും തുക മുടക്കുക എന്നത് അപകടകരമായ ഒന്നാണ് എന്നും നാപോളി പ്രസിഡന്റ് പറഞ്ഞു.

റൊണാൾഡോയുടെ യുവന്റസിലേക്കുള്ള വരവ് കളിക്കളത്തിലെ വിജയത്തേക്കാൾ ഒരു മാർക്കറ്റിംഗ് വിജയം ആവാനാണ് സാധ്യത എന്നും പ്രസിഡന്റ് പറഞ്ഞു. യുവന്റസ് നൽകി വരുന്ന ശമ്പളത്തേക്കാൾ കൂടുതൽ ആണ് റൊണാൾഡോ ഇപ്പോൾ യുവന്റസ് നൽകുന്നത്. ഇത് പിൽകാലത്ത് യുവന്റസിന് തിരിച്ചടിയാവുമെന്നും നാപോളി പ്രസിഡന്റ് പറഞ്ഞു.

താരം യുവന്റസിലേക്ക് പോവുന്നതിന് മുൻപ് റൊണാൾഡോയുടെ ഏജന്റ് ജോർഗ് മെൻഡെസ് തന്നെ സമീപിച്ചിരുന്നതായും തന്നെ റൊണാൾഡോയുടെ ട്രാൻസ്ഫറിലൂടെ ധനികനാക്കാമെന്ന് പറഞ്ഞതായും നാപോളി പ്രസിഡന്റ് ഓറേലിയോ ഡി ലൗറെന്റീസ് പറഞ്ഞു. എന്നാൽ തുടർന്ന് യുവന്റസ് രംഗത്ത് വരുകയും താരത്തെ സ്വന്തമാക്കുകയും ചെയ്തു എന്നും നാപോളി പ്രസിഡന്റ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രയാണം തുടങ്ങി
Next articleസ്പാനിഷ് ടീമിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ