സ്പാനിഷ് ടീമിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ

സ്പാനിഷ് ടീമായ യു.ഡി അൽസിറയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ. ഇന്ത്യ ആദ്യമായി പങ്കെടുക്കുന്ന കോട്ടിഫ് ടൂർണ്ണമെന്റിനു മുൻപുള്ള പരിശീലന മത്സരത്തിലാണ് ഇന്ത്യൻ വനിതകൾ വിജയം സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ ബാല ദേവിയിലൂടെയാണ് ഇന്ത്യ ആദ്യ ഗോൾ നേടിയത്. ഉമാപതി ദേവിയുടെ പാസിൽ നിന്നാണ് ബാല ദേവി ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ ഗ്രേസിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. സഞ്ജുവിന്റെ ക്രോസിൽ നിന്നാണ് ഇന്ത്യയുടെ രണ്ടാമത്തെ ഗോൾ പിറന്നത്.  എന്നാൽ അധികം താമസിയാതെ അൽസിറ ഒരു ഗോൾ മടക്കി ഇന്ത്യയെ സമ്മർദ്ദത്തിൽ ആക്കിയെങ്കിലും കമല ദേവിയുടെ മൂന്നാമത്തെ ഗോളോടെ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു.

നാളെ ഫണ്ടാസിയോൺ അൽബസെറ്റെക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറൊണാൾഡോയുടെ യുവന്റസിലേക്കുള്ള വരവ് അവർക്ക് തിരിച്ചടിയാവുമെന്ന് നാപോളി പ്രസിഡന്റ്
Next articleഅഫ്രിദിയുടെ റെക്കോർഡിനൊപ്പമെത്തി ക്രിസ് ഗെയ്ൽ