കൊറോണ പോസിറ്റീവ് ആയിരിക്കെ ഇറ്റലിയിലേക്ക് മടങ്ങിയ റൊണാൾഡോയുടെ നീക്കത്തെ വിമർശിച്ച് ഇറ്റാലിയൻ ഗവണ്മെന്റ്. ഇറ്റാലിയൻ കായിക മന്ത്രിയായ വിൻസെൻസോ സ്പഡഫോറ ആണ് റൊണാൾഡോ ആരോഗ്യ പ്രോട്ടോക്കോൾ ലംഘിച്ചു എന്ന് പറഞ്ഞത്. കൊറോണ പോസിറ്റീവ് ആയിരിക്കെ ഇങ്ങനെ രാജ്യത്തേക്ക് വരാൻ പാടില്ല എന്നും ഇതിന് ആരോഗ്യ മേഖലയുടെ അനുമതി ഉണ്ടോ എന്ന് പരിശോധിക്കും എന്നും കായിക മന്ത്രി പറഞ്ഞു.
എന്നാൽ ഒരു ആരോഗ്യ പ്രോട്ടോക്കോളും റൊണാൾഡോ ലംഘിച്ചിട്ടില്ല എന്ന് യുവന്റസ് പറഞ്ഞു. ആരോഗ്യ മേഖലയിൽ ഉള്ളവരുടെ അംഗീകാരത്തോടെയാണ് താരം ഇറ്റലിയിൽ എത്തിയത് എന്നും യുവന്റസ് പ്രതികരിച്ചു. പ്രത്യേക സുരക്ഷ ഒരുക്കി ആണ് താരം എത്തിയത് എന്നും ക്ലബ് അറിയിച്ചു. പോർച്ചുഗലിൽ ആയിരിക്കെ ആയിരുന്നു റൊണാൾഡോയ്ക്ക് കൊറോണ പോസിറ്റീവ് ആയത്. എന്നിട്ടും ലിസ്ബണലിൽ നിന്ന് ടൂറിനിലേക്ക് റൊണാൾഡോ വന്നതാണ് വിവാദമായത്.