“തന്നെ എവിടെ കളിപ്പിക്കണം എന്ന് ഫ്രഞ്ച് പരിശീലകന് അറിയാം” – ഗ്രീസ്മൻ

20201016 021453
- Advertisement -

ബാഴ്സലോണയിൽ താൻ ആഗ്രഹിക്കുന്ന പൊസിഷനിൽ കളിക്കാൻ കഴിയാത്തതിന്റെ വിഷമം വ്യക്തമാക്കുക ആണ് ഫ്രഞ്ച് ഫോർവേഡ് ഗ്രീസ്മൻ. ഇന്നലെ ക്രൊയേഷ്യക്ക് എതിരായ ഫ്രാൻസിന്റെ മത്സരത്തിനു ശേഷം മാധ്യമങ്ങളെ കണ്ട ഗ്രീസ്മൻ രാജ്യത്തിനായുള്ള തന്റെ പ്രകടനങ്ങൾ മികച്ചതാകുന്നതിന്റെ കാരണം വ്യക്തമാക്കി. ഫ്രാൻസിന്റെ പരിശീലകന് തന്നെ എവിടെ കളിപ്പിക്കാൻ അറിയാം എന്നും അതിന്റെ ഗുണമാണ് തനിക്ക് ലഭിക്കുന്നത് എന്നും ഗ്രീസ്മൻ പറഞ്ഞു.

ഫ്രാൻസിൽ പരിശീലകർക്കും സഹതാരങ്ങൾക്കുമൊക്കെ തന്റെ കളി ശൈലി അറിയാം. അതിന്റെ ഗുണം തനിക്ക് ലഭിക്കുന്നുണ്ട് എന്നും ഗ്രീസ്മൻ പറഞ്ഞു. തനിക്ക് അധികം പന്ത് ലഭിച്ചാൽ നല്ല പ്രകടനങ്ങൾ ഉണ്ടാകും എന്നും ഗ്രീസ്മൻ പറഞ്ഞു. ബാഴ്സലോണയിൽ എത്തിയത് മുതൽ വിങ്ങിലും മറ്റുമായി കളിക്കേണ്ടി വരുന്ന ഗ്രീസ്മൻ ക്ലബിൽ ഇപ്പോഴും ഫോം കണ്ടെത്താൻ ആവാതെ വിഷമിക്കുകയാണ്.

Advertisement