ക്ളോപ്പ് മാർച്ച് മാസത്തിലെ മികച്ച പരിശീലകൻ

Photo: Liverpool FC
- Advertisement -

ലിവർപൂൾ പരിശീലകൻ യോർഗൻ ക്ളോപ്പ് മാർച്ച് മാസത്തെ പ്രീമിയർ ലീഗിലെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. മാർച്ച് മാസത്തിൽ ലിവർപൂൾ കളിച്ച നാല് മത്സരങ്ങളിൽ ഒന്ന് പോലും ലിവർപൂൾ പരാജയപ്പെട്ടിരുന്നില്ല. ഇതാണ് ക്ളോപ്പിനെ മാർച്ചിലെ മികച്ച പരിശീലകനായി തിരഞ്ഞെടുത്തത്. മാർച്ചിൽ ലിവർപൂൾ കളിച്ച നാല് മത്സരങ്ങളിൽ മൂന്നെണ്ണം ജയിക്കുകയും ഒരെണ്ണം സമനിലയിൽ അവസാനിക്കുകയും ചെയ്തിരുന്നു.

അയൽക്കാരായ എവർട്ടണോട് സമനില വഴങ്ങിയ ലിവർപൂൾ തുടർന്ന് ബേൺലി, ഫുൾഹാം, ടോട്ടൻഹാം എന്നിവരെ തോൽപ്പിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ ഗ്വാർഡിയോള, എവർട്ടൺ പരിശീലകൻ മാർക്കോ സിൽവ, ലെസ്റ്റർ പരിശീലകൻ ബ്രെണ്ടൻ റോജേഴ്‌സ്, സൗത്താംപ്ടൺ പരിശീലകൻ റാൾഫ് ഹസൻഹട്ടൽ എന്നിവരെ മറികടന്നാണ് ക്ളോപ്പ് വിജയിയായത്. നേരത്തെ കഴിഞ്ഞ ഡിസംബറിലും ക്ളോപ് പ്രീമിയർ ലീഗിലെ മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂൾ നാളെ നിർണ്ണായക മത്സരത്തിൽ ചെൽസിയെ നേരിടും.

Advertisement