റൊണാൾഡോ തിളക്കത്തിൽ യുവന്റസിന് ജയം, ലീഗിൽ ഒന്നാമത് തുടരുന്നു

യുവന്റസ് സീരി എയിൽ വിജയം ആവർത്തിക്കുന്നു. ഇന്ന് ലീഗിൽ എവേ ഗ്രൗണ്ടിൽ വെച്ച് സ്പാലിനെ നേരിട്ട യുവന്റസ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. പോർച്ചുഗീസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് ഇന്നും യുവന്റസിന്റെ താരമായി മാറിയത്. തുടർച്ചയായി പതിനൊന്നാം ലീഗ് മത്സരത്തിലും ഗോൾ നേടിക്കൊണ്ട് ഇന്ന് റൊണാൾഡോ ചരിത്രം സൃഷ്ടിച്ചു.

മത്സരത്തിന്റെ 39ആം മിനുട്ടിൽ കൊഡ്രാഡൊയുടെ പാസിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. അവസാന 11 ലീഗ് മത്സരങ്ങളിൽ നിന്നായി 16 ഗോളുകളാണ് റൊണാൾഡോ നേടിയത്. രണ്ടാം പകുതിയിൽ ഡിബാലയുടെ പസ് സ്വീകരിച്ച് റംസി യുവന്റസിന്റെ രണ്ടാം ഗോളും നേടി. കളിയുടെ അവസാന നിമിഷങ്ങളിൽ ഒരു പെനാൾട്ടിയിലൂടെ സ്പാൽ ഒരു ഗോൾ മടക്കിയത് യുവന്റസിനെ സമ്മർദ്ദത്തിൽ ആക്കി എങ്കിലും വിജയം ഉറപ്പിക്കാൻ അവർക്കായി.

ഈ വിജയത്തോടെ സീരി എയിൽ 25 മത്സരങ്ങളിൽ നിന്ന് യുവന്റസിന് 60 പോയന്റായി. 56പോയന്റുമായി ലസിയോ ആണ് രണ്ടാമതാണ്.